|


 |

ഇരിങ്ങാലക്കുട ദയ ചാരിറ്റബിള്‍ ട്രസ്റിന്റെ
നേതൃത്വത്തില്‍ തെരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ 250 കുടുംബങ്ങള്‍ക്ക്
അരി വിതരണം ചെയ്തു. വിതരണത്തിന്റെ ഉദ്ഘാടനം എം.എല്‍.എ അഡ്വ.തോമസ്
ഉണ്ണിയാടന്‍ നിര്‍വഹിച്ചു. യോഗത്തില്‍ ട്രസ്റ്റ് ചെയര്‍മാന്‍
അഡ്വ.എം.എസ്. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഷാറ്റോ കുര്യന്‍, സാനി
ഹുസൈന്‍, ടി.ബി.ശശി, ബൈജു, ജോബി, പോള്‍സന്‍, മൈക്കിള്‍, വിന്‍സണ്‍
എന്നിവര്‍ പ്രസംഗിച്ചു. ബിനോയ് കുഞ്ഞിലിക്കാട്ടില്‍, പ്രവീണ്‍ ഐനിക്കര,
തോമാസ് മാളിയേക്കല്‍, പി.കെ.ഭാസി, ഷിജു യോഹന്നാന്‍ തുടങ്ങിയവര്‍
നേതൃത്വം നല്‍കി.

|